
ദില്ലി: നീറ്റ് ക്രമക്കേടിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രവും എൻടിഎയും. നീറ്റിൽ ക്രമക്കേട് നടന്നത് ചിലയിടങ്ങളിൽ മാത്രമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. നീറ്റ് പുനപരീക്ഷ വേണ്ടെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. ജൂലൈ മൂന്നാം വാരം കൗൺസിലിംഗ് നടത്താനാണ് തീരുമാനം. നീറ്റ് ക്രമക്കേടിൽ എൻടിഎയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ടെലഗ്രാമിൽ പ്രചരിച്ചത് വ്യാജ വീഡിയോ ആണെന്നും പ്രചരിച്ച ചോദ്യപേപ്പറിലെ തീയതി എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും ചൂണ്ടിക്കാട്ടിയ എൻടിഎ ടെലഗ്രാം ചാനലിലെ അംഗങ്ങളും വ്യാജമെന്ന് എൻടിഎ വ്യക്തമാക്കി.
Last Updated Jul 10, 2024, 11:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]