
മസ്കറ്റ്: ഒമാനില്‍ ഇന്ന് മഴയ്ക്ക് സാധ്യത. വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ശര്‍ഖിയ, ദാഹിറ, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.
മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. വിവിധ പ്രദേശങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 27 മുതൽ 45 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷ ഉറപ്പാക്കാനും അത്യാവശ്യമല്ലാതെ യാത്ര ഒഴിവാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also –
ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റില്‍ തീപിടിത്തം
മസ്കറ്റ്: ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വലിയ നാശനഷ്ടമാണ് കണക്കാക്കുന്നത്. വിവരം അറിഞ്ഞ ഉടന്‍ ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Last Updated Jul 10, 2024, 4:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]