
‘ചൈനയുമായി വ്യാപാരക്കരാറിലെത്തി; അപൂർവ ധാതുക്കൾ ചൈന തരും, പകരം ചൈനീസ് വിദ്യാർഥികൾക്ക് യുഎസ് വീസ’
വാഷിങ്ടൻ ∙ ചൈനയുമായി വ്യാപാരക്കരാറിലെത്തിച്ചേര്‍ന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ചൈന, അപൂർവ ധാതുക്കൾ ഉള്‍പ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് യുഎസ് വീസ അനുവദിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍വരെ അത്യാവശ്യഘടകമാണ് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍. ഇവയുടെ കയറ്റുമതിയുടെ കാര്യത്തിലെ ആഗോളഭീമനാണ് ചൈന.
‘‘ചൈനയും യുഎസുമായുള്ള കരാറിനു രൂപമായി. തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളൂ.
ഫുള്‍ മാഗ്നറ്റുകളും ആവശ്യമായ മുഴുവന്‍ അപൂർവ ധാതുക്കളും ചൈന വിതരണം ചെയ്യും. ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് യുഎസിലെ കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കാനുള്ള അവസരം ഉൾപ്പെടെയുള്ളവ നൽകും’’ – ട്രംപ് കുറിപ്പിൽ പറയുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ലണ്ടനില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അന്തിമതീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]