
<p>ആലപ്പുഴ: മോഷണക്കേസിലെ പ്രതിയായ വെണ്മണി മൂന്നുമൂലം പറമ്പിൽ വടക്കതിൽ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ൽ വെൺമണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രണ്ടാംപ്രതി കോടതിയിൽ ഹാജരാകാതെ എറണാകുളം, മണ്ണാർക്കാട്, അഗളി എന്നീ സ്ഥലങ്ങളിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വളരെ നാളുകളായി ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.</p><p>ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാലക്കാട് ജില്ലയിലെ ഒസസ്തിയൂർ എന്ന ആദിവാസി ഊരിനു സമീപം ഉള്ള പ്രതിയുടെ ഒളി സങ്കേതത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.</p><p></p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]