
തെരുവുനായ്ക്കളുടെ നടുവിൽ അകപ്പെട്ടു, നിലവിളിച്ച് ഓടി സ്കൂൾ വിദ്യാർഥിനി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്കൂൾ വിദ്യാർഥിനി. മട്ടന്നൂർ ഉരുവച്ചാൽ ഇടപ്പഴശ്ശി സ്വദേശി ഫാത്തിമയെയാണ് സ്കൂൾ വിട്ടുവരുമ്പോൾ തെരുവുനായ്ക്കൾ ആക്രമിച്ചത്.
എന്നാൽ ഫാത്തിമ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
മട്ടന്നൂർ നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
മട്ടന്നൂർ– തലശ്ശേരി റോഡിൽ കാനറാ ബാങ്കിനു സമീപത്ത് ആറു വയസ്സുകാരനായ വെമ്പടി സ്വദേശി ആദമിന്റെ കൈയ്ക്കാണ് ഇന്നലെ കടിയേറ്റത്. പത്രവിതരണക്കാരനായ ഇല്ലംമൂലയിൽ വത്സന് ഇന്നു രാവിലെ കടിയേറ്റു.
മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപത്തുവച്ചാണ് കടിയേറ്റത്. പതിനഞ്ചോളം തെരുവുനായ്ക്കൾ ഈ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]