
സ്കൂട്ടറിലെത്തിയ ആൾ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം തട്ടിയെടുത്തു; കവർന്നത് 40 ലക്ഷം രൂപ, പ്രതിക്കായി തിരച്ചിൽ
കോഴിക്കോട് ∙ സ്കൂട്ടറിലെത്തിയയാൾ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്നു പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് തട്ടിപ്പറിച്ചുകൊണ്ടുപോയത്.
പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം.
പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്നു തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കറുത്ത ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട
ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഷിബിൻ ലാലിനായി നഗരത്തിൽ ഉടനീളം പൊലീസ് അന്വേഷണം തുടങ്ങി.
കറുപ്പും പച്ചയും വെള്ളയും നിറങ്ങൾ ഉള്ള ടീ ഷർട്ടും മഞ്ഞ റെയിൻകോട്ടും ഹെൽമറ്റും ഇയാൾ ധരിച്ചിട്ടുണ്ട്. വലതു ചെവിയിൽ കമ്മലും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]