
‘നീതി കിട്ടിയില്ല; കുഞ്ഞനന്തനെ തടവുകാരനാക്കിയത് നീതിന്യായ പീഠത്തിന്റെ ഇടതുപക്ഷ വിരുദ്ധ മനോഭാവം’
കണ്ണൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കുഞ്ഞനന്തന് നീതി കിട്ടിയില്ലെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ.പി. ജയരാജൻ.
ഭരണകൂടത്തിന്റെ താൽപര്യങ്ങളും നീതിന്യായ പീഠത്തിന്റെ ഇടതുപക്ഷ വിരുദ്ധ മനോഭാവവുമാണ് കുഞ്ഞനന്തനെ ജയിലിനകത്ത് തടവുകാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞനന്തന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് പാനൂരിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഇ.പി.ജയരാജൻ.
വർഗീയ ശക്തികളും പിന്തിരിപ്പൻ ശക്തികളും കൂടി കുഞ്ഞനന്തനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു.
കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ധീരതയോടെ അദ്ദേഹം ശിഷ്ടകാലം ജയിൽവാസം അനുഭവിച്ചു. നീതിപീഠത്തിന്റെ മുമ്പിൽ സത്യം വെളിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി.
പിന്നീട് അദ്ദേഹത്തിന് രോഗം പിടിപെട്ടു. ഇന്ത്യൻ പൗരന് നൽകേണ്ട
നീതി നൽകാതെ, രോഗിയായ ഒരാൾക്ക് ചികിത്സാസൗകര്യം പോലും അനുവദിക്കാതെ, യാതനയും വേദനയും അനുഭവിച്ച് കുഞ്ഞനന്തൻ ജയിലിനകത്ത് നമ്മെ വിട്ടുപിരിഞ്ഞു. ജീവിതാവസാനം വരെ ഒരു കമ്യൂണിസ്റ്റായി ജീവിച്ച് നാടിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച ഉത്തമനായ വിപ്ലവകാരിയായിരുന്നു കുഞ്ഞനന്തനെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]