
<p><strong>മ</strong>ലയാള സിനിമയിലെ അതുല്യ കലാകാരന്മാരായ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി(കുഞ്ഞാറ്റ) സിനിമയിലേക്ക്. സിനിമയുടെ ടൈറ്റിൽ ഇന്ന് പ്രഖ്യാപിച്ചു. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ റോളിലാണ് തേജാലക്ഷ്മി എത്തുന്നത്. സർജാനോ ഖാലിദ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.</p><p>ബിനു പീറ്റർ ആണ് സുന്ദരിയായവൾ സ്റ്റെല്ലയുടെ കഥയും സംവിധാനവും നിർവഹിക്കുന്നത്. ഇക്ക പ്രോഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം. ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഖ്ബാൽ പാനായികുളം, ആർട്ട്: സജീഷ് താമരശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.</p><p><img></p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]