കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച ഒരു ഫയലിംഗിൽ, 2025 സാമ്പത്തിക വർഷത്തിൽ, മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച മൊത്തം പരാതികളുടെ എണ്ണം 18 ശതമാനം കുറഞ്ഞുവെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ, ഒന്നിലധികം വർക്ക്ഷോപ്പ് സന്ദർശനങ്ങളുള്ള വാഹനങ്ങളും ഇതേ കാലയളവിൽ നാലിലൊന്ന് കുറഞ്ഞു എന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു.

സമീപകാലത്ത് ഉപഭോക്താക്കൾ നേരിടുന്ന വിൽപ്പനാനന്തര അനുഭവവുമായി ബന്ധപ്പെട്ട് ബ്രാൻഡിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 21 നിർണായക നഗരങ്ങളിൽ 700 ബേകൾ കൂടി ചേർത്തെന്ന് ടാറ്റ പറയുന്നു. ഈ സാമ്പത്തിക വർഷത്തിൽ 25 നഗരങ്ങളിൽ കൂടി 600 പുതിയ സർവീസ് ബേകൾ കൂടി ചേർക്കും. മികച്ച ലീഡ് സമയങ്ങളും ഉപഭോക്തൃ അനുഭവങ്ങളും ഉറപ്പാക്കുന്നതിനായി വർക്ക്ഷോപ്പ് അന്തരീക്ഷത്തിലും ലേഔട്ടിലും പ്രവർത്തിച്ചിട്ടുണ്ടെന്ന് ടാറ്റ പറയുന്നു.

ഒരേ ദിവസം സർവീസ് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായി എന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു. ഉപഭോക്താക്കളുടെ ഉത്കണ്ഠയ്ക്കും അതൃപ്തിക്കും കാരണമായ പ്രധാന പ്രശ്നങ്ങളായി പൊരുത്തമില്ലാത്ത റോഡ്സൈഡ് അസിസ്റ്റൻസും മോശം ഓൺ-സൈറ്റ് വാഹന അറ്റകുറ്റപ്പണികളും തിരിച്ചറിഞ്ഞു. പുതിയ ഡിജിറ്റൈസ് ചെയ്ത റോഡ്സൈഡ് അസിസ്റ്റൻസും ഡീലറുടെ നേതൃത്വത്തിലുള്ള ഓൺ-സൈറ്റ് അറ്റകുറ്റപ്പണികളും ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. ഒരേ ദിവസം സർവീസ് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചുവെന്നും ഉപഭോക്തൃ വിലമതിപ്പും വർദ്ധിച്ചിട്ടുണ്ടെന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു.

ടാറ്റയിൽ നിന്നുള്ള മറ്റ് വാത്തകൾ പരിശോധിച്ചാൽ, ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പാസഞ്ചർ വാഹന ബിസിനസിൽ 35,000 കോടി വരെ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട് . കഴിഞ്ഞ ദിവസം നടന്ന നിക്ഷേപക ദിന അവതരണ വേളയിൽ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിപണിയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെയും പുതിയ മോഡലുകളുടെയും വികസനത്തിൽ ഈ തുക നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പറഞ്ഞു. ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പാസഞ്ചർ വെഹിക്കിൾ (പിവി) വിപണിയിൽ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനായി, ഏഴ് പുതിയ മോഡലുകൾ പുറത്തിറക്കുന്നത് ഉൾപ്പെടെ 30 ഉൽപ്പന്ന പ്രവർത്തനങ്ങൾ കമ്പനി ലക്ഷ്യമിടുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]