
മൃതദേഹം വിവാഹിതയായ യുവതിയുടേത്, ഒടിച്ചുമടക്കി സ്യൂട്ട്കേസിലാക്കി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഉപേക്ഷിച്ചു; അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലക്നൗ∙ യുവതിയുടെ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ലോനി അതിർത്തിക്കു സമീപം 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൺട്രോൾ റൂമിലേക്ക് വന്ന ഫോൺവിളി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് ബെഡ്ഷീറ്റു കൊണ്ടു പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
‘‘പ്രദേശത്തു കൂടി നടന്നുപോയ ചില തൊഴിലാളികളാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത്. ബെഡ്ഷീറ്റു കൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു. അവർ അടുത്തു ചെന്നു നോക്കിയപ്പോൾ പെട്ടിയുടെ ഒരുഭാഗം തുറന്നു കിടക്കുന്നതായും അതിൽനിന്ന് ഒരു ശരീരഭാഗം പുറത്തുവന്നതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.’’– അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു.
വിവാഹം കഴിഞ്ഞ സ്ത്രീയാണെന്ന് പൊലീസ് അറിയിച്ചു. കറുത്ത പാന്റും നീല ടോപ്പുമാണ് ധരിച്ചിരുന്നത്. മൃതദേഹം ഒടിച്ചുമടക്കി സ്യൂട്ട്കേസിലാക്കിയാതാണെന്നാണ് കരുതുന്നതെന്നും ചില എല്ലുകൾ ഒടിഞ്ഞതായി സംശയിക്കുന്നെന്നും പൊലീസ് അറിയിച്ചു. മൂക്കിൽനിന്ന് രക്തം വന്നതല്ലാതെ മറ്റു മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.
മൃതദേഹത്തിന് അധിക ദിവസത്തെ പഴക്കമില്ലെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. പ്രദേശത്തുനിന്ന് മറ്റു രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.