
ലൊസാഞ്ചലസിൽ പ്രക്ഷോഭം നടത്തുന്നവർ ദേശീയ സുരക്ഷയ്ക്ക് ഭീഷണി: ട്രംപ്
നോർത്ത് കാരോലൈന ∙ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെ ലൊസാഞ്ചലസിൽ പ്രക്ഷോഭം നടത്തുന്നവർ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സേനയുടെ 250–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നോർത്ത് കാരോലൈനയിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘കലിഫോർണിയ നിങ്ങൾ കാണുന്നത് സമാധാനത്തിനും, പൊതുക്രമത്തിനും, ദേശീയ പരമാധികാരത്തിനും എതിരെ വിദേശ പതാകകൾ വഹിച്ച കലാപകാരികളാൽ നടത്തുന്നത് പൂർണമായ ആക്രമണമാണ്. ഫെഡറൽ സ്വത്തുക്കളെയും ജീവനക്കാരെയും സംരക്ഷിക്കാൻ സൈന്യത്തെ വിന്യസിക്കേണ്ടത് ആവശ്യമാണ്.
കലിഫോർണിയയുടെ ഡെമോക്രാറ്റിക് സർക്കാർ ഈ നീക്കം അധികാര ദുരുപയോഗവും ആവശ്യമില്ലാത്ത പ്രകോപനവുമാണെന്ന് പറയുന്നു. “ഈ സേവനാംഗങ്ങൾ കാലിഫോർണിയയിലെ സത്യസന്ധരായ പൗരന്മാരെ മാത്രമല്ല, നമ്മുടെ രാജ്യത്തെ തന്നെയും സംരക്ഷിക്കുന്നു.
അവർ വീരന്മാരാണ്’ – ട്രംപ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]