
കുടിയേറ്റ പ്രക്ഷോഭം തടയാൻ 700 മറീനുകൾ ലൊസാഞ്ചലസിൽ; നടപടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് മേയർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലൊസാഞ്ചലസ് ∙ യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ കലിഫോർണിയ സംസ്ഥാനത്ത് പ്രക്ഷോഭം നേരിടാൻ നിയോഗിച്ച മറീനുകൾ (യുഎസ് നാവികസേനയുടെ ഭാഗമായ മറീനുകൾ കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗം) ലൊസാഞ്ചലസിലെത്തി. നിലവിൽ വിന്യസിച്ചിട്ടുള്ള 4000 നാഷനൽ ഗാർഡുകളെ കൂടാതെയാണ് 700 മറീനുകളെ കൂടി ലൊസാഞ്ചലസിലേക്ക് നിയോഗിച്ചത്. അറസ്റ്റു ചെയ്യാൻ അധികാരമില്ലാത്ത മറീനുകൾക്ക് സർക്കാർ സ്ഥാപനങ്ങളും ജീവനക്കാരെയും സംരക്ഷിക്കുകയാണ് ചുമതല.
യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ അവസാനിപ്പിക്കാൻ ട്രംപിനോട് ആവശ്യപ്പെടുമെന്ന് ലൊസാഞ്ചലസ് മേയർ കേരൺ ബാസ് പറഞ്ഞു. അതേസമയം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നാഷനൽ ഗാർഡുകളെയും മറീനുകളെയും ഉപയോഗിക്കുന്നതിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ഫെഡറൽ കോടതിയെ സമീപിച്ചു. യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ കലിഫോർണിയ സംസ്ഥാനത്ത് പ്രക്ഷോഭം ആരംഭിച്ചതിനു പിന്നാലെ നാഷനൽ ഗാർഡുകളെയും മറീനുകളെയും വിന്യസിച്ചതിനു പിന്നാലെയാണ് ഗവർണർ ഗവിൻ ന്യൂസം കോടതിയെ സമീപിച്ചത്.