
ജെ പി നഡ്ഡ കേന്ദ്ര മന്ത്രിയായതോടെ ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷൻ ആരാകുമെന്ന ചർച്ച സജീവമാകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി പരിഗണിച്ചാകും പുതിയ അധ്യക്ഷനെ നിശ്ചയിക്കുക. ബിജെപി അധ്യക്ഷസ്ഥാനത്ത് ജെ പി നഡ്ഡയുടെ കാലാവധി 2023 ജനുവരിയിൽ അവസാനിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് 2024 ജൂൺ വരെ നീട്ടി നൽകുകയായിരുന്നു.
പുതിയ സർക്കാരിൽ ആരോഗ്യ മന്ത്രിയായ ജെ പി നഡ്ഡയ്ക്ക് സംഘടനാ തലത്തിൽ പിൻഗാമി ആരെന്ന ചർച്ചകൾ സജീവമാണ്. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഹരിയാന മുൻമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, സിആർ പാട്ടീൽ, ഭൂപേ ന്ദർ യാദവ് തുടങ്ങിയ പേരുകളാണ് ആദ്യഘട്ടത്തിൽ ഉയർന്നു കേട്ടത്. എന്നാൽ ഈ നാലു മുതിർന്ന നേതാക്കളും, കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെ അധ്യക്ഷ സ്ഥനത്തേക്കുള്ള സാധ്യത മങ്ങി.
Read Also:
ലോകസഭ മുൻ സപീക്കറും മോദി – അമിത് ഷാ എന്നിവരുടെയും ആർ എസ് എസ് ന്റെയും വിശ്വസ്ഥനായ ഓം ബിർള, രാജസ്ഥാനിൽ നിന്നുള്ള. മുതിർന്ന നേതാവും ആർ എസ് എസ് മുൻ പ്രചാരകനുമായ ഓം മാത്തൂർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും, ഒഡീഷ തെലങ്കാന എന്നിവിടങ്ങളിൽ പാർട്ടിയുടെ മുന്നേറ്റത്തിന്റെ മുഖ്യസൂത്രധാരനുമായ സുനിൽ ബൻസൽ,ബിജെപി സംഘടനാകാര്യ ജനറൽ സെക്രട്ടറിയും,പാർട്ടിക്കുള്ളിലെ പ്രധാന ശക്തി കേന്ദ്രവുമായ ബി എൽ സന്തോഷ് എന്നീ പേരുകളാണ് ഇപ്പോൾ അന്തരീക്ഷത്തിലുള്ളത്. പ്രധാന മന്ത്രിയുടെ വിശ്വസ്ഥനായിട്ടും ഇത്തവണ മന്ത്രിസഭയിൽ ഇല്ലാത്ത മുൻ കേന്ദ്ര മന്ത്രി അനുരാഗ് സിങ് ഠാകൂറിന്റ പേരും ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
Story Highlights : who will be the next national president of BJP
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]