
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ആരോഗ്യവകുപ്പിൻ്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഡഗേക്ക് സാംസ്കാരിക വകുപ്പിൻ്റെ അധിക ചുമതലയും ഐടി സെക്രട്ടറി രത്തൻ ഖേൽക്കറിന് സഹകരണ വകുപ്പിൻ്റെ കൂടി ചുമതലയും നൽകി. കായിക സെക്രട്ടറിയായ പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷ ക്ഷേമവകുപ്പും നൽകി.
കെഎസ്ഐടിസി മാനേജിംഗ് ഡയറക്ടറായ ഹരികിഷോറിന് പിആർഡി സെക്രട്ടറിയുടെ ചുമതല നൽകിയപ്പോൾ എംജി രാജമാണിക്യത്തിന് ദേവസ്വം സെക്രട്ടറിയുടെ ചുമതലയും നൽകി. അമൃത് മിഷൻ ഡയറക്ടറുടെ ചുമതലയും നൽകി. തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ടിവി അനുപമയെ നിയമിച്ചു. ശ്രീറാം സാബശിവ റാവുവിനെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറാക്കി. ഹരിത വി കുമാറിനെ വനിത- ശിശു ക്ഷേമ ഡയറക്ടറാക്കി. വിആർ പ്രേം കുമാറിനെ വാട്ടർ അതോററ്റി എംഡിയുമാക്കി.
Last Updated Jun 10, 2024, 7:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]