

തേങ്ങയിടുന്നതിനിടെ ഇരുമ്പുതോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തേങ്ങയിടുന്നതിനിടെ ഇരുമ്പുതോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി വയോധിക മരിച്ചു.
ആറ്റിങ്ങല്‍ ഞാറക്കാട്ട് വിള ചരുവിള വീട്ടില്‍ ശാന്ത (60) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ സമീപത്തെ വീട്ടില്‍ നിന്നും ഇരുമ്പുതോട്ടി വാങ്ങി ടെറസില്‍ നിന്നുകൊണ്ട് തേങ്ങയിട്ടു. തുടർന്ന് തിരികെ കൊണ്ടുപോകുമ്പോള്‍ താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈനില്‍ തട്ടി അപകടം സംഭവിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറെനാളായി മകളോടൊപ്പം ചെന്നൈയില്‍ ആയിരുന്ന ശാന്ത കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കരവാരം പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ ഇലക്ട്രിക് ലൈനുകള്‍ വളരെ താഴ്ന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]