
സുധീര്‍ ബാബു നായകനായി എത്തുന്ന ചിത്രമാണ് ഹരോം ഹര. സുധീര്‍ ബാബുവിന്റെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഹരോം ഹര പ്രദര്‍ശനത്തിനെത്തുക.
സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയുടെ റിലീസ് ജൂണ്‍ 14ന് ആണ്. സുധീര്‍ ബാബുവിന്റെ ഹരോം ഹര ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ്.
ഹരോം ഹരയില്‍ നിരവധി വയലൻസ് രംഗങ്ങള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം ജ്ഞാനസാഗര്‍ ദ്വാരകയാണ് നിര്‍വഹിക്കുന്നത്.
ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതൻ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു.
സുധീര്‍ ബാബുവിന് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് ഹരോം ഹര. മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
2023 ജനുവരിയിലാണ് ഹണ്ട് പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു എത്തിയിരിക്കുന്നു.
സംവിധാനം നിര്‍വഹിച്ചത് മഹേഷ് ശൂരപാണിയാണിയാണ്. വി ആനന്ദ് പ്രസാദ് ആണ് ചിത്രം നിര്‍മിച്ചത്.
സുധീര്‍ ബാബുവിന് പുറമേ ഹണ്ട് സിനിമയില്‍ ഭരത് നിവാസ്, ശ്രീകാന്ത് മേക എന്നിവരും വേഷമിടുന്നു. സംഗീതം ജിബ്രാൻ ആണ്.
കല വിവേക് അണ്ണാമലൈ. പൃഥ്വിരാജ് നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസിന്റെ തെലുങ്ക് റീമേക്ക് ഹണ്ട് എന്ന് പേരില്‍ എത്തിയപ്പോള്‍ ആക്ഷൻ കൊറിയോഗ്രാഫി റെനൗഡ് ഫാവെറോ ആണ്.
ഛായാഗ്രാഹണം അരുള്‍ വിൻസെന്റാണ്. സുധീര്‍ ബാബു നായകനായി എത്തിയ ചിത്രത്തിന്റെ കളറിസ്റ്റ് ഷണ്മുഖ പാണ്ഡ്യൻ എം, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അണ്ണൈ രവിയുമാണ്.
Read More: ‘ഒരുങ്ങുന്നത് വമ്പൻ സംഭവം’, മോഹൻലാല്‍ ചിത്രം റാമിന്റെ അപ്ഡേറ്റ് Last Updated Jun 10, 2024, 6:03 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]