
വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖം; മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; ഇത്തരം സന്ദേശങ്ങളില്‍ വീണുപോകരുതെന്ന മുന്നറിയിപ്പ് നല്കി കേരള പൊലീസ് സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെയായിരിക്കും.
വാട്സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി. ‘വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും.
അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.’- കേരള പൊലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിപ്പ്:
വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്.
മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും.
അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട
തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]