
ദില്ലി: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയോട് ആറ് റണ്‍സിന് തോറ്റ പാകിസ്ഥാനെ ട്രോളി ഡൽഹി പോലീസിന്റെ എക്സ് പോസ്റ്റ്. ന്യൂയോര്‍ക്കില്‍ നിന്ന് രണ്ട് ഉഗ്ര ശബ്ദങ്ങൾ ഞങ്ങള്‍ കേട്ടു, ഒന്ന് ഇന്ത്യ… ഇന്ത്യ എന്നായിരുന്നു, രണ്ടാമത്തേത് ടെലിവിഷന്‍ പൊട്ടിത്തകരുന്നതിന്റെയും.
എന്തായിരുന്നു അതെന്ന് ഒന്ന് അന്വേഷിച്ച് പറയാമോ എന്നായിരുന്നു ഡൽഹി പോലീസിന്റെ എക്സ് പോസ്റ്റ്. ഇന്നലെ ഇന്ത്യ-പാക് മത്സരം പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ ഡല്‍ഹി പൊലീസ് അവരുടെ എക്സില്‍ ചെയ്ത ഈ പോസ്റ്റ് നിമിഷ നേരങ്ങൾ കൊണ്ട് വൈറലായി.
മണിക്കീറുകൾക്കുള്ളിൽ പത്തു ലക്ഷത്തിലധികം പേര് കണ്ട പോസ്റ്റ് 45,000 ത്തിൽ അധികം പേര് ലൈക്ക് ചെയ്തപ്പോള്‍ 7,500 ലധികം പേര് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
Hey, @NYPDnews We heard two loud noises. One is “Indiaaa..India!”, and another is probably of broken televisions.
Can you please confirm?#INDvsPAK#INDvPAK#T20WorldCup — Delhi Police (@DelhiPolice) June 9, 2024 ഇന്ത്യക്കെതിരായ തോല്‍വിയില്‍ പാകിസ്ഥാനെ ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും ട്രോളിയിരുന്നു. ഭൂഖണ്ഡം മാറി, പക്ഷെ ഫലം മാറിയില്ല എന്നായിരുന്നു വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് സച്ചിനിട്ട
പോസ്റ്റ്. ന്യൂയോര്‍ക്ക് നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനെ കഴിഞ്ഞിരുന്നുള്ളു.
India vs Pakistan. New continent, same result 😛 T20 may be a batters’ game, but in New York, bowlers were the Apple of our eyes today.
What a thrilling match! Great atmosphere and a wonderful exhibition of our great game in America.
Well played, India 🇮🇳 😊#INDvPAK… pic.twitter.com/tdVVREclVp — Sachin Tendulkar (@sachin_rt) June 9, 2024 മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഇരു ടീമും റണ്ണടിക്കാന്‍ പാടുപെട്ടപ്പോള്‍ അവസാന ഓവറുകളിലെ ബൗളിംഗ് മികവിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. പന്ത്രണ്ട് ഓവറില്‍ 89-3 എന്ന സ്കോറില്‍ നിന്നാണ് ഇന്ത്യ 19 ഓവറില്‍ 119ന് ഓള് ഔട്ടായതെങ്കില്‍ 14- ഓവറില്‍ 80-3 എന്ന മികച്ചി നിലയില്‍ നിന്നാണ് പാകിസ്ഥാന് 113 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചത്.
Last Updated Jun 10, 2024, 3:20 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]