
മുംബൈ: പേസര്‍ ജസ്പ്രിത് ബുമ്ര ഇന്ത്യന്‍ പുതിയ ടെസ്റ്റ് നായകനാവാന്‍ ഇല്ല. ക്യാപ്റ്റനാകാനുള്ള മത്സരത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരിലൊരാള്‍ നായകനായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐ മറിച്ച് ചിന്തിച്ചാല്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരിലേക്കും ചിന്ത നീളും. എങ്കിലു ഗില്ലിന് തന്നെയാണ് കൂടുതല്‍ സാധ്യത. രോഹിത് വിരമിച്ചപ്പോള്‍ ബുമ്രയായിരിക്കും അടുത്ത ക്യാപ്റ്റനെന്ന് പലരും കരുതിയിരുന്നു.
മൂന്ന് തവണ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച പേസര്‍, ഇംഗ്ലണ്ടിലും രണ്ട് തവണ ഓസ്ട്രേലിയയിലും ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലും നായകനായിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ബുമ്രയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളിലും കളിക്കാന്‍ ബുമ്രയ്ക്ക് സാധിക്കുമോ എന്നുള്ള സംശയം സെലക്റ്റര്മാരിലുണ്ട്. പരിക്ക് തന്നെയാണ് പ്രധാന വിഷയം. ഇത്തരമൊരു ചിന്തയുള്ളതുകൊണ്ടുതന്നെ അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കിടെ നടുവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫി ബുമ്രയ്ക്ക് നഷ്ടമായിരുന്നു.
ബുമ്ര അഞ്ച് ടെസ്റ്റുകളിലും കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്ഥിരമായി ടീമില്‍ ഇടം നേടാന്‍ കഴിയുന്ന ഒരാളെയായിരിക്കും സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുന്നത്. ഇതുതന്നെയാണ് ഗില്ലിനും പന്തിനും പോസിറ്റീവായത്. അടുത്ത ആഴ്ച സെലക്ടര്‍മാര്‍ യോഗം ചേര്‍ന്ന് പുതിയ ക്യാപ്റ്റനെ ചര്‍ച്ച ചെയ്യും. ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താകുന്ന ആളെ ടീമിന്റെ അടുത്ത വൈസ് ക്യാപ്റ്റനായി നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിടിഐയില്‍ നിന്നുള്ള നേരത്തെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഗില്ലിനെ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കുമെന്നും പന്ത് ഡെപ്യൂട്ടി ആയി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. ഇന്ത്യയ്ക്കായി വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഗില്‍ ഇതിനകം വൈസ് ക്യാപ്റ്റനാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നല്ല രീതിയില്‍ നയിക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടന ഷെഡ്യൂള്‍
ആദ്യ ടെസ്റ്റ്: ജൂണ്‍ 20 – ജൂണ്‍ 24 – ഹെഡിംഗ്ലി
രണ്ടാം ടെസ്റ്റ്: ജൂലൈ 2 – ജൂലൈ 6 – എഡ്ജ്ബാസ്റ്റണ്
മൂന്നാം ടെസ്റ്റ്: ജൂലൈ 10 – ജൂലൈ 14 – ലോര്‍ഡ്സ്
നാലാം ടെസ്റ്റ്: ജൂലൈ 23 – ജൂലൈ 27 – ഓള്‍ഡ് ട്രാഫോര്‍ഡ്
അഞ്ചാം ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ഓവല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]