
അങ്ങനെ തുടരെയുള്ള വിജയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് നടൻ മോഹൻലാൽ. തുടരും 200 കോടി ക്ലബ്ബിൽ കൂടി ഇടംപിടിച്ചതോടെ പുതിയൊരു മൈൽസ്റ്റോണും മോഹൻലാൽ മറികടന്നു. എമ്പുരാന് പിന്നാലെയാണ് മറ്റൊരു ചിത്രവും മോഹൻലാലിന്റേതായി 200 കോടി നേടിയതെന്നത് ഏറെ ശ്രദ്ധേയമാണ്. പതിനേഴ് ദിവസങ്ങൾ പിന്നിട്ട് തുടരും പ്രദർശനം തുടരുന്നതിനിടെ മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്.
എല്ലാവർക്കും അറിയാവുന്നത് പോലെ ഛോട്ടാ മുംബൈ ആണ് ആ ചിത്രം. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 21ന് ചിത്രം റി റിലീസായി തിയറ്ററുകളിൽ എത്തും. മോഹൻലാലിന്റേതായി റി റിലീസ് ചെയ്യുന്ന നാലാമത്തെ സിനിമ കൂടിയാണ് ഛോട്ടാ മുംബൈ. ഈ അവസരത്തിൽ ഇതുവരെ റി റിലീസ് ചെയ്ത മോഹൻലാൽ പടങ്ങളുടെ ബോക്സ് ഓഫീസ് കണക്കും ശ്രദ്ധനേടുകയാണ്.
സ്ഫടികം ആയിരുന്നു ആദ്യമായി റി റിലീസ് ചെയ്ത മോഹൻലാൽ ചിത്രം. 4.82 കോടിയാണ് ഈ പടം നേടിയതെന്ന് ട്രാക്കർന്മാർ റിപ്പോർട്ട് ചെയ്യുന്നത്. ശേഷം എത്തിയത് ദേവദൂതൻ എന്ന ചിത്രം ആയിരുന്നു. ഈ ചിത്രമാണ് മലയാളത്തിൽ ഇതുവരെ റി റിലീസ് ചെയ്ത പടങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതും. 5.4 കോടിയാണ് ദേവദൂതന്റെ കളക്ഷൻ. പിന്നാലെ മലയാളത്തിന്റെ കൾട്ട് ക്ലാസിക് ചിത്രം മണിച്ചിത്രത്താഴ് റിലീസ് ചെയ്തു. 4.4 കോടിയായിരുന്നു അന്ന് മണിച്ചിത്രത്താഴ് നേടിയത്.
എമ്പുരാർ, തുടരും എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് പിന്നാലെ എത്തുന്ന ഛോട്ടാ മുംബൈയും പ്രേക്ഷകർ വിജയമാക്കുമെന്നാണ് വിലയിരുത്തലുകൾ. 2007ൽ റിലീസ് ചെയ്ത ചിത്രമാണ് ഛോട്ടാ മുംബൈ. അന്വര് റഷീദ് ആയിരുന്നു സംവിധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]