
‘ഇന്ത്യൻ സൈന്യത്തിന്റെ ഗർജനം റാവൽപിണ്ടി വരെ എത്തി; ഭീകരവാദികൾ എവിടെ ഒളിച്ചാലും സുരക്ഷിതരായിരിക്കില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഇന്ത്യയിൽ ആക്രമണം നടത്തിയ ഭീകരവാദികൾക്ക് രാജ്യം ഉചിതമായ മറുപടി നൽകിയെന്ന് പ്രതിരോധ മന്ത്രി . ലക്നൗവിലെ മിസൈൽ പരീക്ഷണ, ഉൽപാദന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടി മാത്രമല്ലെന്നും ഇന്ത്യയുടെ നയതന്ത്ര, സാമൂഹിക ശക്തിയുടെ തെളിവാണെന്നും മന്ത്രി പറഞ്ഞു. ഭീകരവാദികൾ എവിടെയൊളിച്ചാലും സുരക്ഷിതരായിരിക്കില്ലെന്ന് രാജ്യം തെളിയിച്ചു. പാക്കിസ്ഥാനിൽ ഒളിച്ച ഭീകരവാദികൾക്കുനേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ജനവാസ കേന്ദ്രങ്ങളെ നാം ലക്ഷ്യമിട്ടില്ല. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടു. നമ്മൾ പാക്കിസ്ഥാന്റെ അതിർത്തി പോസ്റ്റുകളെ മാത്രമല്ല ലക്ഷ്യമിട്ടത്. ഇന്ത്യൻ സൈന്യത്തിന്റെ ഗർജനം പാക്കിസ്ഥാൻ സൈനിക കേന്ദ്രമായ റാവൽപിണ്ടിവരെ എത്തിയെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ഇന്ന് ലോകത്തിലെ ശക്തിയേറിയ രാഷ്ട്രങ്ങളിൽ ഒന്നാണ്. നമ്മൾ ശക്തി വീണ്ടും വർധിപ്പിക്കുകയാണ്. ഈ ബ്രഹ്മോസ് കേന്ദ്രം രാജ്യത്തിന്റെ ശക്തി വർധിപ്പിക്കുന്നതിനു സഹായകരമാകും. യുപി പ്രതിരോധ ഇടനാഴി രാജ്യത്തിന്റെ അഭിമാനമായി മാറും. വാജ്പേയ് സർക്കാർ പൊഖ്റാനില് ആണവ പരീഷണം നടത്തി വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യയുടെ സാങ്കേതികവിദ്യയുടെ ശക്തി തെളിയിച്ചിരുന്നു. സൈനിക പദ്ധതികളെ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് ഇന്നത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്നു മന്ത്രി പറഞ്ഞു. വളരെ വേഗത്തിൽ മിസൈൽ കേന്ദ്രം യാഥാർഥ്യമാക്കിയ യുപി സർക്കാരിനെയും ശാസ്ത്രജ്ഞരെയും മന്ത്രി അഭിനന്ദിച്ചു.
പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്ത ബ്രഹ്മോസ് കേന്ദ്രത്തിൽ ഒരു വർഷം 80 മുതൽ 100 മിസൈലുകൾ വരെ നിർമിക്കാനാകും. ഇത് ഭാവിയിൽ, പ്രതിവർഷം 150 എന്ന നിലയിലേക്ക് ഉയർത്താനാകുമെന്നാണ് കണക്കുകൂട്ടൽ. ഡിആർഡിഒയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. 290 മുതൽ 400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകളാണ് കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്നത്. 80 ഹെക്ടറിലാണ് മിസൈൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 300 കോടിരൂപയാണ് നിർമാണ ചെലവ്. 2021ലാണ് കേന്ദ്രത്തിന് തറക്കല്ലിട്ടത്.