
‘വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ചർച്ച ചെയ്യണം; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പ്രഖ്യാപിച്ചതിനു പിന്നാലെ, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അതിർത്തിയിലെ വെടിനിർത്തലിനെക്കുറിച്ചും നെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
‘‘പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചു ചേർക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയും പഹൽഗാം തീവ്രവാദ ആക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ ജനപ്രതിനിധികൾക്കും ജനങ്ങൾക്കും സമ്മേളനം പ്രധാനപ്പെട്ടതാണ്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഈ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’–രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇരു സഭകളുടെയും സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അതിർത്തിയിലെ സംഘർഷം സംബന്ധിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തണമെന്ന് ശിവസേനയും ആർജെഡിയും ആവശ്യപ്പെട്ടു.