
അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവയാണ് പലപ്പോഴും ക്യാൻസര്‍ സാധ്യതയെ കൂട്ടുന്നത്. അതില്‍ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടുമെന്ന് പഠനങ്ങളും പറയുന്നു.
ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
സംസ്കരിച്ച മാംസം അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
പഞ്ചസാര അടങ്ങിയ കേക്ക്, കാന്റി, ചോക്ലേറ്റുകള്‍ തുടങ്ങിയ ബേക്കറി ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
പതിവായി പൊട്ടറ്റോ ചിപ്സ് പോലെ പാക്കറ്റില്‍ ലഭിക്കുന്നവ കഴിക്കുന്നതും ഭാവിയില്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം.
ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടും.
പൂരിത കൊഴുപ്പുകള്‍ ഉള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
കൃത്യമ നിറം ചേര്‍ത്ത ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം.
അമിത മധുരവും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സറിന് കാരണമായേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]