
ദില്ലി: സോവിയറ്റ് കാലഘട്ടത്തിലെ ബഹിരാകാശ പേടകം കോസ്മോസ് 482 ഭൂമിയിൽ തകർന്നുവീണതായി സ്ഥിരീകരണം. 53 വർഷം പഴക്കമുള്ള ശീതയുദ്ധകാലത്തെ സോവിയറ്റ് ബഹിരാകാശ പേടകമാണ് ഭൂമിയിൽ പ്രവേശിച്ച ശേഷം കടലിൽ വീണത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.24ന് ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാനിന് 560 കിലോമീറ്റർ സമീപത്താണ് പേടകം വീണത്. 1972-ൽ വിക്ഷേപിച്ച പേടകം തകരാറിലാവുകയും 53 വർഷം ഭ്രമണപഥത്തിൽ തുടരുകയും ചെയ്തു.
ദിവസങ്ങളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് ശേഷം, മെയ് 10 ഭൂമിയിൽ തകർന്നുവീണുവെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ മധ്യ ആൻഡമാൻ ദ്വീപിന് 560 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായിരുന്നു പേടകം വീണത്. ഭൂമിയിൽ കരയിൽ പതിച്ചേക്കാം എന്ന അഭ്യൂഹമുയർന്നിരുന്നു. ഓട്ടോമേറ്റഡ് വാണിംഗ് സിസ്റ്റം ബഹിരാകാശ പേടകം തിരിച്ചെത്തിയത് സ്ഥിരീകരിച്ചെന്ന് റോസ്കോസ്മോസ് പറഞ്ഞു.
1972-ൽ വിക്ഷേപിക്കപ്പെട്ട കോസ്മോസ് 482, 500 കിലോയിൽ താഴെ ഭാരമുള്ളതായിരുന്നു. ശുക്രനിലേക്കുള്ള യാത്രാമധ്യേ തകരാറിലായി. ടൈമറുമായുള്ള പ്രശ്നത്തിന്റെ ഫലമായി എഞ്ചിൻ നേരത്തെ പ്രവർത്തന രഹിതമായി. പിന്നീട് അരനൂറ്റാണ്ടിലേറെ ഭൂമിയുടെ ഭ്രമണപഥത്തിൽ കുടുങ്ങി. ശുക്രനിലെ ത്വരണം, ഉയർന്ന മർദ്ദം, അതിശക്തമായ ചൂട് എന്നിവയെ ചെറുക്കുന്ന തരത്തിലാണ് പേടകം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നതിനാൽ, ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ മിക്ക ബഹിരാകാശ വസ്തുക്കളും അതിജീവിക്കാൻ സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചു.
മെയ് 9 നും 13 നും ഇടയിൽ ഏത് സമയത്തും അത് ഭൂമിയിലേക്ക് പതിക്കുമെന്ന് ഗവേഷകർ പ്രവചിച്ചു. പിന്നീട്, നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും മെയ് 10 ന് പേടകം എത്തുമെന്ന് അറിയിച്ചു. ഭൂമധ്യരേഖയുടെ 52 ഡിഗ്രി വടക്കോ തെക്കോ വീഴുമെന്നായിരുന്നു പ്രവചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]