
ന്യൂയോർക്ക്: പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്റ് ഡോണൾഡ് ട്രംപും ഒരുങ്ങുന്നുവെന്നു റിപ്പോർട്ട്. ഈ മാസം സൗദി സന്ദർശിക്കുന്ന ഡോണൾഡ് ട്രംപ് ഈ പ്രഖ്യാപനം നടത്തുമെന്നാണ് ഇസ്രായേൽ മാധ്യമമായ ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദിയിൽ വെച്ച് ഡോണൾഡ് ട്രംപ് ഗൾഫ് – അമേരിക്ക ഉച്ചകോടിയിൽ പങ്കെടുക്കും. അതേസമയം ഹമാസിനെ അംഗീകരിക്കില്ല എന്നും നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടിൽ പറയുന്നു.
സൗദി സന്ദർശനത്തിൽ അമേരിക്ക – സൗദി ആണവ സഹകരണവും യാഥാർഥ്യമാകും. ഊർജം ആവശ്യങ്ങൾക്കായി ആണവ റിയാക്ടർ നിർമ്മിക്കാൻ ഒരുങ്ങുകയാണ് സൗദി. ഈ ഉദ്യമത്തിനാകും അമേരിക്ക സഹകരിക്കുക. സൗദിക്ക് ശേഷം യു എ ഇ, ഖത്തർ എന്നിവിടങ്ങളും അമേരിക്കൻ പ്രസിഡന്റ് സന്ദർശിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]