
ഏരൂർ വൈമേതിയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി.
മകൻ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ചത് മുങ്ങിയത്. മൂന്ന് മക്കൾ ഉള്ള ഷണ്മുഖനെയാണ് മകൻ വാടകവീട്ടിൽ ഉപേക്ഷിച്ചത്. ദുരിതാവസ്ഥയിലായ ഷണ്മുഖന് വാടക വീടിന്റെ ഉടമയാണ് നിലവിൽ ഭക്ഷണവും വെള്ളവും നൽകുന്നത്. 24 മണിക്കൂർ വൃദ്ധൻ വീട്ടിലുള്ളത് ആരും അറിഞ്ഞിരുന്നില്ല.വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകൻ വൃദ്ധനെ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥൻ അറിയുന്നത്.
ഇതിനിടെ ഷണ്മുഖനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്ന് എരൂർ നഗരസഭ വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ അറിയിച്ചു. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലേക്ക് ഷണ്മുഖനെ മാറ്റുക. അച്ഛനെ ഉപേക്ഷിച്ച മകനെതിരെ പൊലീസിൽ പരാതി നൽകുമെന്നും വൈസ് ചെയർമാൻ പ്രതികരിച്ചു.
Story Highlights : Son escaped by abandoning father in rental home
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]