
മണ്ണഞ്ചേരി: എക്സൈസ് മുൻ പ്രിവൻ്റീവ് ഓഫീസർ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു. സി പി രവീന്ദ്രൻ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി വീണു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിച്ചു. മൃതദ്ദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വിദേശത്തുള്ള മകളും മകനും എത്തിയ ശേഷം ഞായറാഴ്ച പകൽ വീട്ടുവളപ്പിൽ നടക്കും. ലതാ രവീന്ദ്രനാണ് ഭാര്യ. മക്കൾ: മീനു രവി (നഴ്സ്, അയർലൻ്റ് ), മിഥുൻ രവി (ദുബായ്). മരുമകൻ: വിശാൽ (അയർലൻ്റ് ).
മണ്ണഞ്ചേരിയിലെ മത സാമൂഹിക സാംസ്കാരിക കാരുണ്യ പ്രവർത്തകനും കർഷകനുമായിരുന്നു. 23 വർഷക്കാലം കാവുങ്കൽ ദേവസ്വത്തിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ടിച്ചു. എസ്എൻഡിപി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ, മണ്ണഞ്ചേരി-പെരുന്തുരുത്ത് സഹകരണ സംഘത്തിൻ്റെ ഭരണ സമിതി അംഗം, എസ്എൻഡിപി യോഗം അമ്പലപ്പുഴ യൂണിയൻ പെൻഷണേഴ്സ് ഫോറം പ്രസിഡൻ്റ്, 582,3745
എസ്എൻഡിപി ശാഖകളുടെ പ്രസിഡൻ്റ്, കാവുങ്കൽ മഹാവിഷ്ണു ക്ഷേത്രം പ്രസിഡൻ്റ്, കാവുങ്കൽ ഗ്രാമീണയുടെ പ്രസിഡൻ്റ്, രക്ഷാധികാരി, കാവുങ്കൽ ഗ്രന്ഥശാലയുടെ വൈസ് പ്രസിഡൻ്റ്, ഗ്രന്ഥശാല അൻപതാം വാർഷിക ആഘോഷ കമ്മറ്റി ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കാവുങ്കൽ കനിവ് നേച്ചർ ക്ലബ്ബ് പ്രസിഡൻ്റ്, പെരുന്തുരുത്ത് പൊന്നാട് കര കർഷക സംഘം കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
Last Updated May 10, 2024, 9:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]