
പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി ; ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടി ; ഒടുവിൽ വിദേശത്ത് പോകാൻ ശ്രമിക്കവേ പൊലീസ് പിടിയിൽ സ്വന്തം ലേഖകൻ കൊല്ലം: ഏരൂരിൽ പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. ഏരൂര്‍ അയിലറയില്‍ 26 വയസുള്ള ജിത്താണ് പിടിയിലായത്.
ഏരൂര്‍ സ്വദേശിയായ 25 കാരിയുടെ പരാതിയിലാണ് ജിത്ത് പിടിയിലായത്. 2022 ജൂലൈ മുതൽ യുവതിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
വീട്ടില്‍ എത്തിച്ചു ലഹരി കലക്കിയ പാനിയം നല്‍കിയും പീഡിപ്പിച്ചു. ഇതിനിടയില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കോവളത്ത് ഹോട്ടലില്‍ എത്തിച്ചും പീഡനം തുടർന്നു.
ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം സുഹൃത്തുക്കള്‍ക്കും ജിത്ത് ദൃശ്യങ്ങള്‍ അയച്ചു.
ഭീഷണി തുടര്‍ന്നതോടെ പെൺകുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്കി. കേസേടുത്തതോടെ വിദേശത്ത് പോകാൻ ശ്രമിച്ച പ്രതിക്കെതിരെ ഏരൂര്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇതറിയാതെ വിമാനത്താവളത്തില്‍ എത്തിയ ജിത്തിനെ പൊലീസ് പിടികൂടി. ബലാത്സംഗം, ഭീഷണി, ഐ.ടി ആക്റ്റ് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]