ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യും. ചെന്നൈ, ചെപ്പോക്കില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
പരിക്കേറ്റ എം എസ് ധോണി ഇല്ലാതെയാണ് ഇന്നും ചെന്നൈ ഇറങ്ങുന്നത്. അതേസമയം, ഡിവാള്‍ഡ് ബ്രേവിസ് ടീമില്‍ തിരിച്ചെത്തി.
ഗുര്‍ജപ്നീത് സിംഗും ടീമിലുണ്ട്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്.
വിപ്രാജ നിഗം, നിതീഷ് റാണ എന്നിവര്‍ പുറത്തായി. അക്വിബ് നബി, അഷുതോഷ് ശര്‍മ എന്നിവര്‍ പുറത്തായി.
ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം. ചെന്നൈ സൂപ്പര്‍ കിംഗ്സ്: സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്, ശിവം ദുബെ, ഡിവാള്‍ഡ് േ്രബവിസ്, ജാമി ഓവര്ട്ടണ്, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിംഗ്, ഖലീല്‍ അഹമ്മദ്.
ഡല്‍ഹി ക്യാപിറ്റല്‍സ്: പതും നിസ്സങ്ക, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്വിബ് നബി ദാര്‍, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി നടരാജന്, മുകേഷ് കുമാര്‍. ഐപിഎല്ലില്‍ ആദ്യജയം കൊതിച്ചാണ് ചെന്നൈ ഇറങ്ങുന്നത്.
മൂന്ന് മത്സരം കളിച്ച ചെന്നൈ നിലവില്‍ അവസാന സ്ഥാനത്താണ്. സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ ഫോമില്ലായ്മയാണ് ചെന്നൈയുടെ പ്രശ്നം.
സഞ്ജു – റുതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് ജോഡിയില്‍ തുടങ്ങുന്നു സിഎസ്കെയുടെ പ്രതിസന്ധി. ഓപ്പണര്‍മാരുടെ വീഴ്ച്ച അതിജീവിക്കാനാവാതെ ആയുഷ് മാത്രേയും ശിവം ദുബേയും.
ഭേദപ്പെട്ട പ്രകടനം നടത്താനായത് സര്‍ഫറാസ് ഖാന് മാത്രം.
സഞ്ജു മൂന്നുകളിയിലും രണ്ടക്കം കാണാതെ പുറത്തായത് ആരാധകര്‍ക്ക് ഇരട്ടപ്രഹരം. ബൗളിംഗ് നിരയുടെ മൂര്‍ച്ചക്കുറവ് മറികടക്കുന്ന ബാറ്റിംഗ് മികവ് പുറത്തെടുത്താലേ ചെന്നൈയ്ക്ക് രക്ഷയുള്ളൂ.
ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ ഒറ്ററണ്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലക്ഷ്യം. കെ എല്‍ രാഹുല്‍ കൂടി ഫോമിലേക്ക് എത്തിയതോടെ ഡല്‍ഹി കൂടുതല്‍ അപകടകാരികള്‍.
ഇംപാക്ട് പ്ലെയര്‍ സമീര്‍ റിസ്വിയെ തുടക്കത്തിലേ മടക്കിയില്ലെങ്കില്‍ ചെന്നൈ വിയര്‍ക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

