കൊല്ലം: കൈതക്കോട് മാർ ബസേലിയോസ് പബ്ലിക് സ്കൂൾ അതീവ സുരക്ഷാ കേന്ദ്രം ആയതുകൊണ്ട് ഒന്നുമായിരുന്നില്ല ‘ഇന്ത്യ’യുടെ പ്രത്യേക സുരക്ഷ. ഇന്ത്യയ്ക്ക് ഡ്യൂട്ടി അവിടെ ആയതുകൊണ്ടെന്ന് മാത്രം.കെഎപി ഒന്നാം ബറ്റാലിയനിലെ ഹവിൽദാറാണ് തൃശൂർ കൊരട്ടി കിണറ്റിങ്കൽ വീട്ടിൽ ഇന്ത്യ നെൽസൻ എന്ന 28 കാരി.
നിയമസഭാ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയവരിൽ പേരു കൊണ്ടു താരമായി മാറുകയായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥ. ബാസ്കറ്റ് ബോൾ താരമായി സ്പോർട്സ് ക്വാട്ടയിലായിരുന്നു ഇന്ത്യപൊലീസിൽ പ്രവേശനം നേടിയത്. ഇപ്പോൾ കേരള പൊലീസ് വനിത ബാസ്കറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനുമാണ്.
പന്ത്രണ്ടാമത്തെ തവണയാണ് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത്. അച്ഛന്റെ രാജ്യസ്നേഹമാണ് പേരിന് പിന്നിൽ.
അമ്മയുടെ സഹോദരൻ കെ.പി.വത്സനാണ് പേരിട്ടത് ഇന്ത്യയുടെ സഹോദരന്റെ പേരും ശ്രദ്ധേയം ഇത്തിരി ഒന്നു പരിഷ്കരിച്ചുവെന്ന് മാത്രം. ഇന്ത്യൻ!
പേരിൽ കിട്ടുന്ന സ്വീകാര്യതയിൽ ഇന്ത്യ അഭിമാനം കൊള്ളുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

