
‘തേവർ’ വോട്ടിന് നൈനാർ, ‘ഗൗണ്ടർ’ വോട്ടിന് ഇപിഎസ്; ദ്രാവിഡ മണ്ണിൽ താമരവിരിയിക്കാൻ ബിജെപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ ∙ തമിഴ്നാട്ടിൽ നിറഞ്ഞുനിന്ന യെ മാറ്റാനും നൈനാർ നാഗേന്ദ്രനെ പകരം നിയമിക്കാനും തീരുമാനിച്ചത് രാഷ്ട്രീയ പരമായ പല കാരണങ്ങൾ കൊണ്ടാണ്. ഏതെങ്കിലും ദ്രാവിഡ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിന്നാൽ തമിഴ്നാട്ടിൽ താമര വളരില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞതാണ്. തിരികെ എത്തിച്ച് ബിജെപി അതിനു തുടക്കമിട്ടു കഴിഞ്ഞു. താൻ മാറുമെന്ന സൂചന അണ്ണാമലൈയ്ക്ക് കുറച്ചു നാൾ മുൻപു തന്നെ ലഭിച്ചു. തമിഴ്നാട് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യത്യസ്ത മുന്നണിയായി മത്സരിച്ച അണ്ണാഡിഎംകെയും ബിജെപിയും ഒരുമിക്കുന്നതോടെ തമിഴകത്ത് നിർണായക ശക്തിയായി മാറുമെന്നാണ് വിലയിരുത്തൽ. തെക്കൻ തമിഴ്നാട്ടിലെയും കൊങ്കുനാട്ടിലെയും ജാതിസമവാക്യങ്ങൾ പൊളിച്ചെഴുതുന്നതായിരിക്കും തമിഴ്നാട്ടിലെ പുതിയ എൻഡിഎ.
∙ അണ്ണാമലൈയ്ക്ക് വിനയായത് ആ വാക്കുകൾ
അണ്ണാമലൈ തുടങ്ങിവച്ച തമിഴ്നാട് ബിജെപിയിലെ മാറ്റങ്ങൾക്കു നൈനാർ നാഗേന്ദ്രനിലൂടെ തുടർച്ചയാണ് കേന്ദ്രനേതൃത്വം പ്രതീക്ഷിക്കുന്നത്. അപ്പോഴും പ്രശ്നമായി നിന്നത് പ്രധാന സഖ്യകക്ഷിയായിരുന്ന അണ്ണാഡിഎംകെയുടെ അഭാവമാണ്. അണ്ണാമലൈ സംസ്ഥാന അധ്യക്ഷനായി തുടർന്നാൽ എൻഡിഎയിലേക്ക് മടങ്ങില്ലെന്ന് ഇപിഎസ് ഉറപ്പിച്ചതോടെ മറ്റൊരു വഴിയും കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഇല്ലാതായി. ജയലളിതയ്ക്കെതിരായ പരാമർശത്തിൽ അണ്ണാമലൈ ഉറച്ചു നിന്നതോടെയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി അണ്ണാഡിഎംകെ മുന്നണി വിട്ടത്. ഒടുവിൽ അണ്ണാമലൈയെ മാറ്റിനിർത്തി അണ്ണാഡിഎംകെയുടെ കൈപിടിച്ചിരിക്കുകയാണ് ബിജെപി.
∙ അമിത് ഷായുടെ നോട്ടം ഈ വോട്ടുകളിൽ
ജാതി സമവാക്യങ്ങൾ കൂടി പരിഗണിച്ചാണു നൈനാർ നാഗേന്ദ്രനു ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നറുക്കുവീണതെന്നാണ് സൂചന. തെക്കൻ തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിലെ സ്വാധീനമുള്ള തേവർ സമുദായാംഗമാണ് നൈനാർ. മുൻപ് ജയലളിതയുടെ കാലത്ത് തേവർ വോട്ടുകളിൽ ആഴത്തിൽ വേരോട്ടമുള്ള പാർട്ടിയായിരുന്നു അണ്ണാഡിഎംകെ. പിന്നീട് വന്ന ഒപിഎസും തേവർ സമുദായാംഗമായിരുന്നു. എന്നാൽ അണ്ണാഡിഎംകെയുടെ ശക്തി ക്ഷയിച്ചതോടെ ഈ വോട്ട് ബാങ്ക് അനാഥമായി. ഇതോടെയാണ് നൈനാറിനെ രംഗത്തിറക്കി തേവർ വോട്ടുകൾ സമാഹരിക്കാൻ ബിജെപി ലക്ഷ്യമിടുന്നത്. ഒപ്പം ഇപിഎസിന്റെ നേതൃത്വത്തിൽ കൊങ്കുനാട്ടിലെ ഗൗണ്ടർ, ഒബിസി വോട്ടുകൾ കൂടി സമാഹരിച്ചാൽ എൻഡിഎയ്ക്ക് ശക്തമായ മത്സരം തമിഴ്നാട്ടിൽ കാഴ്ചവയ്ക്കാൻ സാധിക്കും.