
വീണ്ടും ഒന്നായി ബിജെപി – അണ്ണാഡിഎംകെ; നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുമെന്ന് അമിത് ഷാ
ചെന്നൈ ∙ തമിഴ്നാട്ടിൽ വീണ്ടും ബിജെപി – അണ്ണാഡിഎംകെ സഖ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ നേതൃത്വത്തിലായിരിക്കും മുന്നണി.
Latest News
ഇതിനിടെ, തമിഴ്നാട് ബിജെപിയുടെ പുതിയ അധ്യക്ഷനായി നിലവിലെ നിയമസഭാ കക്ഷി നേതാവു കൂടിയായ നൈനാർ നാഗേന്ദ്രൻ എംഎൽഎയെ എതിരില്ലാതെ തിരഞ്ഞെടുത്തു.
നിലവിലെ അധ്യക്ഷൻ കെ.അണ്ണാമലൈയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണിത്.
അണ്ണാമലൈയുമായി ഇടഞ്ഞാണ് അണ്ണാഡിഎംകെ നേരത്തേ എൻഡിഎ വിട്ടത്. എടപ്പാടിയും അണ്ണാമലൈയും തുടർന്നും പല തവണ കൊമ്പുകോർത്തിരുന്നു.
ഡിഎംകെയും ബിജെപിയും തമ്മിലാണു സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടമെന്ന് അണ്ണാമലൈ ആവർത്തിച്ചതും അണ്ണാഡിഎംകെയുമായുള്ള അകലം വർധിപ്പിച്ചു.
സഖ്യം പുനഃസ്ഥാപിക്കുന്നതിന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ഈ മാസമാദ്യമാണ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. എടപ്പാടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ അണ്ണാമലൈയെയും അമിത് ഷാ ഡൽഹിക്കു വിളിപ്പിച്ചിരുന്നു.
അണ്ണാമലൈയെ അധ്യക്ഷ പദവിയിൽനിന്നു നീക്കി തൊട്ടുപിന്നാലെയാണ് സഖ്യ പ്രഖ്യാപനവും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]