
വാഷിംഗ് മെഷീൻ വന്നതിന് ശേഷം വസ്ത്രങ്ങൾ അലക്കുന്ന ജോലി എളുപ്പമായിട്ടുണ്ട്. അധിക സമയം ചിലവഴിക്കാതെ തന്നെ എളുപ്പത്തിൽ ചെയ്ത് തീർക്കാൻ കഴിയുന്ന പണിയാണ് വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകുന്നത്. ഇത് ജോലി എളുപ്പമാക്കിയെങ്കിലും കൈകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ വൃത്തിയാക്കുന്നത് പോലെ വാഷിംഗ് മെഷീനിൽ നിസ്സാരമായി വസ്ത്രങ്ങൾ കഴുകാൻ പറ്റില്ല. ഉപകരണമായതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നതിന് ചില രീതികളുണ്ട്. അതനുസരിച്ച് ഉപയോഗിച്ചില്ലെങ്കിൽ വാഷിംഗ് മെഷീൻ പെട്ടെന്ന് കേടായിപ്പോകും. അതിനാൽ തന്നെ ഈ വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ ഇടുന്ന ശീലം ഒഴിവാക്കാം.
പട്ട് പോലുള്ള വസ്ത്രങ്ങൾ
പട്ട് പോലെ മൃദുലമായ വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലിട്ട് കഴുകുന്നത് ഒഴിവാക്കാം. ശ്കതമായി ഫോഴ്സിൽ കഴുകുന്നതിനാൽ വസ്ത്രങ്ങളിലെ നൂലുകൾ വലിഞ്ഞ് വരാൻ കാരണമാകുന്നു. ഇത് വസ്ത്രങ്ങൾ ഇല്ലാതാക്കുകയും മെഷീനെ കേടുവരുത്തുകയും ചെയ്യുന്നു.
ബ്ലാങ്കറ്റുകൾ ഇടരുത്
കട്ടിയുള്ള ബ്ലാങ്കറ്റ്, കിടക്ക വിരി തുടങ്ങിയവ വാഷിംഗ് മെഷീനിൽ ഇടുന്നത് ഒഴിവാക്കണം. കട്ടിയുള്ള വസ്ത്രങ്ങളായതിനാൽ തന്നെ വൃത്തിയാക്കുന്ന പ്രവർത്തനത്തെ ഇത് ബാധിക്കുകയും ചെയ്യുന്നു. പിന്നീട് മെഷീൻ ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നുമില്ല.
ലെതർ കൊണ്ടുള്ള വസ്ത്രം, ബാഗ്
ലെതർ മെറ്റീരിയലിൽ വരുന്ന വസ്ത്രങ്ങൾ, ബാഗ് തുടങ്ങിയവ വാഷിംഗ് മെഷീനിൽ ഇടരുത്. ലെതർ ആയതിനാൽ തന്നെ ചുരുങ്ങാനും വസ്ത്രങ്ങളുടെ ഗുണമേന്മ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൂടാതെ ലെതർ പൊടിഞ്ഞ് പോവുകയും ചെയ്യുന്നു. ഇത് അടിഞ്ഞുകൂടിയാൽ മെഷീൻ കേടാവുകയും ചെയ്യുന്നു.
വെള്ളത്തെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ
വെള്ളത്തെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ, റെയിൻ ജാക്കറ്റ്, കർട്ടൻ എന്നിവ വാഷിംഗ് മെഷീനിൽ കഴുകാൻ പറ്റുന്നവയല്ല. വെള്ളം കടക്കാത്ത രീതിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ഇതിൽ വെള്ളം തങ്ങി നിൽക്കുകയും വാഷിംഗ് മെഷീനിൽ അമിത ഭാരം അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത് മെഷീൻ കേടുവരാൻ കാരണമാകുന്നു.
ഇങ്ങനെ സംഭവിച്ചാൽ വീട്ടുപകരണങ്ങൾ നശിച്ചുപോകും; പവർ സർജ്ജുണ്ടാകുന്നത് തടയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]