
എരുമേലിയിൽ വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും 2 മക്കൾക്കും ഗുരുതര പരുക്ക്
കോട്ടയം∙ എരുമേലിയിൽ വീടിനു തീപിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്കു ഗുരുതരപരുക്കേറ്റു.
കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. തീപിടിത്തത്തിൽ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു.
ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു.
തീ പടർന്നത് എങ്ങനെയെന്നു വ്യക്തമല്ല. വീട്ടില് വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]