
വെറും ആറ് മണിക്കൂർ കൊണ്ട് ഒരു റെയിൽവേ സ്റ്റേഷൻ പൂർണമായി നിർമ്മിക്കാൻ കഴിയുമോ? ആശ്ചര്യപ്പെടേണ്ട കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാൻ. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിൽ ഒരു നിർണായ നേട്ടം സ്വന്തമാക്കുന്നത്. വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയാണ് അരിഡ സിറ്റിയിലെ ഹത്സുഷിമ സ്റ്റേഷന്റെ പുനർനിർമ്മാണത്തിന് നേതൃത്വം നൽകിയത്. സാങ്കേതിക വിദ്യയുടെ സകല സാധ്യതകൾ ഉപയോഗിച്ച് കൊണ്ടുള്ള ഈ നേട്ടം റെയിൽ അടിസ്ഥാന സൗകര്യ നവീകരണത്തിലെ ഒരു സുപ്രധാന ചുവടുവെയ്പയാണ് വിദഗ്ധർ അടയാളപ്പെടുത്തുന്നത്.
തകർച്ചയുടെ വക്കിലെത്തിയിരുന്ന റെയിൽവേ സ്റ്റേഷന്റെ പഴയ കെട്ടിടത്തിന് പകരം ആയാണ് ത്രീഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്യാധുനിക റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത്. പഴയ കെട്ടിടം 1948 -ല്‍ തടി കൊണ്ടായിരുന്നു നിർമ്മിച്ചിരുന്നത്. ഇതിന് പകരമായി ഇപ്പോൾ കോൺക്രീറ്റ് കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. ത്രീഡി പ്രിന്റഡ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടത്തിന്റെ ഭാഗങ്ങൾ സ്ഥലത്തെത്തിച്ച് കൃത്യമായി കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. ആറ് മണിക്കൂറിനുള്ളിൽ തന്നെ മുൻകൂട്ടി നിർമ്മിച്ചിരുന്ന റെയിൽവേ സ്റ്റേഷന്റെ ഘടനകൾ സ്ഥലത്ത് എത്തിച്ച കൂട്ടിച്ചേർക്കാൻ കഴിഞ്ഞു എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
Read More: ‘അവരെന്റെ മക്കൾ’; ഒന്നും രണ്ടുമല്ല വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാൾ കടുവകളെ; 71 -കാരന് അറസ്റ്റില്‍
Japan’s 3D-Printed Train Station Revolution: Genius or Gimmick?
In just 6 hours, Japan’s West Japan Railway Co. built a 3D-printed train station, Hatsushima, in rural Arida (Wakayama Prefecture), replacing a 75-year-old wooden relic. Pre-printed parts were assembled overnight…— Falah Mousa (@falahmousa)
Watch Video: അച്ഛന്റെ ശവസംസ്കാരത്തിനിടെ ശവമഞ്ചത്തോടൊപ്പം കുടുംബം ഒന്നാകെ ശവക്കുഴിയിലേക്ക്; വീഡിയോ വൈറൽ
2018 മുതൽ ഓട്ടോമേറ്റഡ് ആയ ഈ സ്റ്റേഷൻ പ്രതിദിനം ഏകദേശം 530 യാത്രക്കാർക്ക് സേവനം നൽകുന്നുണ്ട്. മണിക്കൂറിൽ ഒന്ന് മുതൽ മൂന്ന് വരെ ട്രെയിൻ സർവീസുകൾ ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ട്. അതില്‍ ഏറ്റവും രസകരമായ കാര്യം ഒരു ദിവസത്തെ അവസാനത്തെ ട്രെയിന്‍ പോയതിന് ശേഷമാണ് സ്റ്റേഷന് നിർമ്മാണം തുടങ്ങിയത്. അടുത്ത ദിവസം രാവിലെ ആദ്യ ട്രെയിന്‍ സ്റ്റേഷനിലെത്തുമ്പോഴേക്കും സ്റ്റേഷന്റെ പണി പൂര്ത്തിയാക്കിയിരുന്നുവെന്നതാണ്. അരിഡയിൽ നിന്ന് ഏകദേശം 804 കിലോമീറ്റർ അകലെയുള്ള ക്യുഷു ദ്വീപിലെ കുമാമോട്ടോ പ്രിഫെക്ചറിലെ ഒരു ഫാക്ടറിയിലാണ് ത്രീഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ നിർമ്മിച്ചത്. പിന്നീട് ഇത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]