
തിരുവനന്തപുരം: നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റെയിൽ ബ്രിഡ്ജ്- 326നടുത്താണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലേക്ക് വരുന്ന ട്രെയിനുകളുടെ ഷെഡ്യൂളുകളിലുൾപ്പെടെ മാറ്റം വരുത്തിയിട്ടുണ്ട്. 2 ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ റീ- ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകൾ:
1) നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 07.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56305 നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ ഇന്ന് പൂർണ്ണമായും റദ്ദാക്കി.
2) തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ ഇന്ന് പൂർണ്ണമായും റദ്ദാക്കി.
പുനഃക്രമീകരിച്ച ട്രെയിനുകൾ:
1) നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 06:25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56102 നാഗർകോവിൽ ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ പാസഞ്ചർ നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് 1.30 മണിക്കൂർ വൈകി പുറപ്പെടേണ്ടതായി പുനഃക്രമീകരിച്ചു.
2) കന്യാകുമാരിയിൽ നിന്ന് രാവിലെ 05:15 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07229 കന്യാകുമാരി – ചെന്നൈ എഗ്മോർ സ്പെഷ്യൽ ഇന്ന് കന്യാകുമാരിയിൽ നിന്ന് 02 മണിക്കൂർ 45 മിനിറ്റ് വൈകി പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിച്ചു.
ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]