
മഹാരാഷ്ട്രയിൽ ഇനി പേപ്പറില്ലാ മന്ത്രിസഭ; 1.6 കോടി രൂപ ചെലവിട്ട് ഐപാഡുകൾ വാങ്ങുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ ∙ ഇ-കാബിനറ്റ് സംവിധാനം നടപ്പാക്കുന്നതിനായി മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും 1.6 കോടി രൂപ ചെലവിട്ട് വാങ്ങുന്നു. ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുമെന്നും പേപ്പറുകളും എഴുത്തുകുത്തുമില്ലാതെ യോഗം നടത്താൻ സഹായിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
1 ടിബി സ്റ്റോറേജ് ശേഷിയുള്ള പുതിയ മോഡലായിരിക്കും ഐ പാഡുകൾ. അതേസമയം, ഐ പാഡുകൾ മന്ത്രിമാർക്ക് ഉപയോഗിക്കാൻ അറിയുമോയെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നു.