
പാരീസ്: യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിന് സമനില. ലിയോണിനെതിരായ മത്സരമാണ്, യുണൈറ്റഡ് മത്സരം രണ്ട് ഗോള്‍ സമനിലയില്‍ അവസാനിച്ചു.
മത്സരത്തില്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ആന്ദ്രെ ഒനാനയുടെ പിഴവുകളില്‍ നിന്നായിരുന്നു ലിയോണിന്റെ രണ്ട് ഗോളുകളും. ഇരുപത്തഞ്ചാം മിനിറ്റില്‍ ലിയോണാണ് മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത്.
തിയാഗോ അല്‍മാഡയുടെ ഷോട്ട് തടുക്കാന്‍ ആന്ദ്രെ ഒനാനയ്ക്കായില്ല. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ലെനി യാറോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.
പിന്നീട് എണ്‍പത്തിയെട്ടാം മിനിറ്റില്‍ ജോഷ്വാ സിര്‍ക്സീ യുണൈറ്റഡിനെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ റയാന് ചെക്റിയിലൂടെ ലിയോണ്‍ സമനില നേടി. മറ്റൊരു ക്വാര്‍ട്ടറില്‍ ടോട്ടനം, ഫ്രാങ്ക്ഫുര്‍ട്ട് മത്സരവും സമനിലയിലായി.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഹ്യൂഗോ എക്കിടിക്കെയിലൂടെ ഫ്രാങ്ക്ഫുര്‍ട്ട് ആണ് ആദ്യം ലീഡെടുത്തത്. പിന്നീട് പെഡ്രോ പോറോയിലൂടെ ടോട്ടനം ഒപ്പമെത്തി.
രണ്ടാം പകുതിയില്‍ ഒരു പിടി മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ടോട്ടനത്തിന് ഗോള്‍ നേടാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]