

വൈക്കത്ത് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ അയല്‍വാസി വെട്ടിപരിക്കേല്‍പ്പിച്ചു; തലയ്ക്കും കഴുത്തിനും മുഖത്തും പരിക്കേറ്റു
കോട്ടയം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു.
കിഴക്കേമഠത്തില്‍ അപ്പു (52) ആണ് വൈക്കം നഗരസഭ എട്ടാം വാർഡില്‍ മഠത്തില്‍ പറമ്പില്‍ ഗിരിജ (62)യെ ആക്രമിച്ചത്.
വീട്ടിലെത്തിയ മധ്യവയസ്കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും സ്ത്രീയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഗിരിജ ആശുപത്രിയില്‍ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. ഗിരിജയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ അപ്പു കറിക്കത്ത് കൊണ്ടാണ് ആക്രമണം നടത്തിയത്. ഗിരിജയുടെ തലയ്ക്കും കഴുത്തിനും മുഖത്തും കൈത്തണ്ടയിലുമടക്കം നിരവധി മുറിവുകളേറ്റു.
പിന്നീട് വാര്‍ഡ് മെമ്പർ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ ഗിരിജയെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്കുകള്‍ സാരമുള്ളതായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗിരിജയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാല്‍ കൈത്തണ്ടയിലേറ്റ മുറിവ് സാരമുള്ളതാണെന്നാണ് വിവരം. മറ്റ് പരിക്കുകളില്‍ ചിലതില്‍ തുന്നല്‍ ഇട്ടിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]