
ദില്ലി : അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്ക് തിരിച്ചടി. ദില്ലി മെട്രോ 8000 കോടി നൽകണമെന്ന വിധി സുപ്രീം കോടതി തിരുത്തി. അനിൽ അംബാനിയുടെ റിലയൻസിന്റെ ഉപ കമ്പനി ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുകൂലമായി 2021 ൽ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ വിധിയാണ് തിരുത്തിയത്.
ഡിഎംആർസി നൽകിയ തിരുത്തൽ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നേരത്തെയുള്ള വിധിയിൽ നീതി ലഭ്യമാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് നിരീക്ഷിച്ച കോടതി 2019 ലെ ദില്ലി ഹൈക്കോടതി വിധി പുനഃസ്ഥാപിച്ചു.
2012 ലാണ് ദില്ലി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് വേ നടത്തിപ്പിൽ നിന്നും ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസ് കമ്പനി പിൻമാറിയത്. പിവി അൻവറിന്റെ റിസോർട്ടിലെ ലഹരി പാർട്ടി: കേസിൽ നിന്നും അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കും, ഹൈക്കോടതി നിർദ്ദേശം Last Updated Apr 11, 2024, 12:50 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]