

കൈയെത്തുംദൂരത്ത് ജയം കൈവിട്ട് റോയല്‍സ്; ഗുജറാത്തിന് റാഷിദ്-തെവാട്ടിയ കൊട്ടിക്കലാശം; രാജസ്ഥാൻ റോയല്‍സിന് ആദ്യ തോല്‍വി
ജയ്പൂര്‍: ഒടുവില്‍ രാജസ്ഥാന് റോയല്‍സും ഐപിഎല്ലില്‍ വീണിരിക്കുകയാണ്.
തുടര്‍ച്ചയായ അഞ്ചാം വിജയമെന്ന നേട്ടത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് സഞ്ജു സാംസണും സംഘവും കളി കൈവിട്ടത്.
അവസാനത്തെ മൂന്നോവറുകളിലെ മോശം ബൗളിങാണ് റോയല്‍സിനെ ചതിച്ചത്.
197 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ജിടി ഏഴു വിക്കറ്റ് നഷ്ടത്തില്‍ അവസാന ബോളില്‍ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ആവേശ് ഖാനെറിഞ്ഞ 20ാം ഓവറില്‍ ജയിക്കാന്‍ 15 റണ്‍സായിരുന്നു ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആദ്യ ബോളിലും മൂന്നാമത്തെ ബോളിലും റാഷിദ് ഖാന് ഫോറുകള്‍ പായിച്ചതോടെ ജിടിക്കു കാര്യങ്ങള്‍ എളുപ്പമായി. അഞ്ചാമത്തെ ബോളില്‍ രാഹുല്‍ തെവാത്തിയ മടങ്ങുമ്പോള്‍ ജിടിക്കു അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ് മാത്രം.
ബൗണ്ടറി പായിച്ച് റാഷിദ് ടീമിന്റെ വിജയ റണ്‍സും കുറിച്ചു. 11 ബോളില്‍ 24 റണ്‍സുമായി റാഷിദ് പുറത്താവാതെ നിന്നു. തെവാത്തിയ 11 ബോളില്‍ 22 റണ്‍സുമെടുത്തു. ഈ ജോടിയാണ് ജിടിയുടെ വിജയശില്‍പ്പികള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]