
റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തലിന് വഴിയൊരുങ്ങുന്നു. അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച കരാർ യുക്രൈൻ അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ നിർത്തിവെച്ച യുക്രൈനുള്ള സാമ്പത്തിക സഹായം അമേരിക്ക പുനസ്ഥാപിക്കും. ഇന്റലിജൻസ് വിവരങ്ങൾ നിർത്തിവെച്ച അമേരിക്കൻ നടപടിയും പിൻവലിക്കും. വിഷയത്തിൽ റഷ്യൻ നിലപാട് നിർണായകമാണ്. റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വെടിനിർത്തൽ സന്നദ്ധത അറിയിച്ചെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകൾ അംഗീകരിച്ചാൽ താത്കാലിക വെടിനിർത്തൽ പരസ്പരം അംഗീകരിച്ച് നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയൻ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട യുക്രൈൻ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണ ചർച്ചയായി. ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]