
ഹൈദരാബാദ്: സംവിധായകൻ എസ്.എസ്.രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നാണ് ഈ ചിത്രം. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന് എന്നാല്‍ ചിത്രത്തിന്റെ ടീം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ഒഡീഷയിലെ കോരാപുട്ടിയില്‍ നടക്കുകയാണ്. അതിനിടെയാണ് മഹേഷ് ബാബുവും മലയാളതാരം പൃഥ്വിരാജും അഭിനയിക്കുന്ന ഒരു രംഗം ചോര്‍ന്നത്.
ഇതിന് പിന്നാലെ സെറ്റിലെ സുരക്ഷ കര്ശ്ശനമാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ രാജമൗലി കടുത്ത കോപത്തിലാണ് എന്നാണ് വിവരം. വീഡിയ ചോര്‍ന്ന സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ചിത്രത്തിന്റെ അണിയറക്കാരുടെ തീരുമാനം.
നേരത്തെ ചിത്രത്തിനായി കൊരാപുട്ടിലെ സെമിലിഗുഡയിലെ തലമാലി ഹിൽടോപ്പിൽ ഒരു കൂറ്റൻ സെറ്റ് ഒരുക്കുന്നതിന്റെ വീഡിയോകൾ ഓൺലൈനിൽ ചോർന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗിനായി ഒരുക്കിയ സ്ഥലം ഈ വീഡിയോയില്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് പൃഥ്വിയും മഹേഷും അഭിനയിക്കുന്ന ഒരു രംഗം ചോര്‍ന്നത്.
ഷെഡ്യൂളിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ ‘ത്രീ ലെയർ സുരക്ഷാ ക്രമീകരണം’ ഏർപ്പെടുത്തിക്കൊണ്ട് ഷൂട്ടിംഗ് സ്ഥലത്ത് സുരക്ഷ കർശനമാക്കുമെന്നാണ് വിവരം.
അതേ സമയം ഒപ്പം സെക്യൂരിറ്റി ഏജന്‍സിയെ മാറ്റാന്‍ എസ്.എസ്.രാജമൗലി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പുറത്തെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ഒഡിഷയിലെ വിവിധ ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ഘട്ട ചിത്രീകരണം ആഫ്രിക്കയില്‍ ആയിരിക്കും. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് വിവരം.
ലോകേഷിന് വന്‍ തിരിച്ചടിയോ?: ലോകേഷ് യൂണിവേഴ്സ് പടം പകുതിക്ക് നിന്നു, കാരണം ഇതാണ് !
ജയിലര്‍ 2: രജനി ഇല്ലാതെ ഷൂട്ടിംഗ് തുടങ്ങി, കൂട്ടത്തില്‍ ഒരു സര്‍പ്രൈസ് എന്‍ട്രി എത്തുമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]