
ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ചേര്‍ത്തല എക്സറെ ജങ്ഷനിലെ ഹോട്ടലിൽ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഹോട്ടലിലെ മേശ തുടയ്ക്കുമ്പോള്‍ ഇവര്‍ക്കുമേൽ വെള്ളം വീണെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.
ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഇതിനെചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി. തുടര്‍ന്ന് ഹോട്ടൽ ജീവനക്കാരും സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും തമ്മിൽ അടിയായത്.
ചേര്‍ത്തല എക്സറെ ജങ്ഷനിലെ മധുവിന്റെ കടയിൽ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകൻ, മുൻ ലോക്കൽ സെക്രട്ടറി എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ ഉൾപ്പെട്ട മൂന്നു പേരും അഭിഭാഷകരാണ്.
ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്, അധിക്ഷേപത്തിൽ പരാതിയുമായി ക്നാനായ സഭ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]