
ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കി വാനുവാറ്റു
പോർട്ട് വീല: ഐ.പി.എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കി പസഫിക് ദ്വീപ് രാജ്യമായ വാനുവാറ്റു. ഐ.പി.എൽ സാമ്പത്തിക ക്രമക്കേടിൽ ആരോപണം നേരിട്ട ലളിത് മോദി 2010ൽ ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് കടക്കുകയായിരുന്നു. മാദ്ധ്യമ റിപ്പോർട്ടുകളിലെ വെളിപ്പെടുത്തൽ പരിഗണിച്ചാണ് ലളിതിന് നൽകിയ പാസ്പോർട്ട് റദ്ദാക്കാൻ വാനുവാറ്റു തീരുമാനിച്ചത്. വാനുവാറ്റുവിലെ നിക്ഷേപ പദ്ധതി വഴിയാണ് പൗരത്വത്തിന് ലളിത് മോദി അപേക്ഷിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]