
‘ലൗ ജിഹാദിലൂടെ 400ൽ അധികം പെൺകുട്ടികളെ നഷ്ടമായി’; പി സി ജോർജിനെതിരെ മൂന്ന് പരാതികൾ, ഇന്ന് കേസെടുത്തേക്കും
ഇടുക്കി: ലൗ ജിഹാദിലൂടെ 400ല്‍ അധികം യുവതികളെ നഷ്ടമായി എന്ന വിവാദ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തിനായി കാക്കുകയാണ് പൊലീസ്. വിവാദ പരാമർശത്തിൽ ജോർജിനെതിരെ ഇതുവരെ മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്. തൊടുപുഴയിൽ നിന്നും പാലായിൽ നിന്നും ഡിജിപിക്ക് പരാതി ലഭിച്ചു. യൂത്ത് ലീഗ് ആണ് പാലായിൽ പരാതി കൊടുത്തത്. ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിലും യൂത്ത് ലീഗ് ആയിരുന്നു പരാതി നൽകിയത്. ഈ കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും യൂത്ത് ലീഗിന്റെ പുതിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയിലായിരുന്നു പി സിയുടെ വിവാദ പ്രസംഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]