
മുംബൈ: ബോളിവുഡില്‍ മാന്ത്രിക ഹിറ്റാകുകയാണ് ശൈത്താൻ എന്ന ചിത്രം. വികാസ് ബെലിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ഹൊറർ-ത്രില്ലർ, ബോക്സോഫീസിൽ കുതിച്ചുകയറുകയാണ്. ആഭ്യന്തര ബോക്സോഫീസില്‍ വെറും മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 53.5 കോടി നേടിയിരിക്കുകയാണ്.
അജയ് ദേവ്ഗൺ, ആർ മാധവൻ, ജ്യോതിക, ജാങ്കി ബോഡിവാല, അങ്കദ് രാജ് എന്നിവർ അഭിനയിച്ച ഈ ചിത്രം 2023-ൽ പുറത്തിറങ്ങിയ വാഷ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്കാണ്. ഏകദേശം 65 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ ചിത്രം വന്‍ ഹിറ്റായി മാറും എന്നാണ് വിവരം.
ചില്ലര്‍ പാര്‍ട്ടി, ക്യൂന്‍, സൂപ്പര്‍ 30 എന്നീ ചിത്രങ്ങളുടെ സംവിധായകനായ വികാസ് ബെലിന്റെ ആദ്യ ഹൊറര്‍ സൂപ്പര്‍ നാച്വറല്‍ സിനിമയാണ് ശൈത്താന്. റിലീസ് ദിനത്തില്‍ ചിത്രം 14.75 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രം 18.75 കോടി നേടിയിരുന്നു. ഞായറാഴ്ച മികച്ച മൌത്ത് പബ്ലിസിറ്റി കിട്ടിയ ചിത്രം ബോക്സോഫീസില്‍ 20 കോടി നേടി.
മുംബൈയിലെ പല തിയേറ്ററുകളിലും രാത്രി വൈകിയും ശൈത്താന് പ്രദർശനം നടന്നിട്ടുണ്ട്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ശൈത്താന് ലഭിത്തുന്നച്. ജാങ്കി ബോഡിവാല, അങ്കദ് രാജ് തുടങ്ങിയ നവാഗതർ ഉൾപ്പെടെ ചിത്രത്തിലെ എല്ലാ പ്രധാന അഭിനേതാക്കളുടെയും പ്രകടനങ്ങൾ ഏറെ പ്രശംസ നേടിയിട്ടുണ്ട്.മാധവന്റെ ദുര്‍മന്ത്രവാദി വേഷം വളരെ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് എക്സിൽ എഴുതിയ റിവ്യൂ പ്രകാരം ചിത്രം ഗംഭീര ത്രില്ലറാണെന്നും ആകർഷകമായ പ്ലോട്ടാണെന്നും പ്രവചനാതീതമായ ട്വിസ്റ്റുകള്‍ ചിത്രത്തിന്റെ വലിയ പ്ലസ് പൊയന്റാണെന്ന് പറയുന്നു.
Last Updated Mar 11, 2024, 2:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]