

മലക്കപ്പാറയില്‍ റോഡിന് നടുവില്‍ സ്വകാര്യ ബസ് തടഞ്ഞ് കാട്ടാന; ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അതിരപ്പിള്ളി: മലക്കപ്പാറയില്‍ റോഡിന് നടുവില്‍ സ്വകാര്യ ബസ് തടഞ്ഞ കാട്ടാന ഭീതി പരത്തി.
വാല്‍പ്പാറയില്‍ നിന്ന് ഞായറാഴ്ച രാവിലെ പുറപ്പെട്ട ബസിനു മുന്നിലാണ് ആന നിലയുറപ്പിച്ചത്.
രാവിലെ പത്തോടെ ആനക്കയം ഭാഗത്ത് വളവില്‍ നിലയുറപ്പിച്ച കാട്ടാനയെ കാണാതെ ബസ് മുന്നില്‍പെടുകയായിരുന്നു.
ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ മാത്രമാണ് ആനയെ ഇടിക്കാതിരുന്നത്.
ബൈക്കിലെത്തിയ വ്ലോഗർമാരുടെ ബഹളമാണ് ആനയെ വിറളി പിടിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്പനേരം കഴിഞ്ഞ് ആന റോഡിനു വശത്തേക്ക് തിരിഞ്ഞപ്പോള്‍ ബസ് മുന്നോട്ടെടുക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും വ്ലോഗർമാരുടെ തടസം കാരണം യാത്ര തുടരാനായില്ല.
ഇതോടെ ബസിന് പിന്നാലെ ആന പാഞ്ഞെത്തി. പിന്നീട് ആന ബസിനെ ആക്രമിക്കാതെ പിൻവാങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]