
കൊച്ചി- എസ്. വി.
കെ. എ മൂവീസിന്റെ ബാനറില്‍ എസ്.
കെ. ആര്, എസ്.
അര്‍ജുന്‍കുമാര്‍, എസ്. ജനനി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പ്രശസ്ത ഛായാഗ്രാഹകന്‍ ആര്.
മണിപ്രസാദ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്‍ ജീവനേ’. പുതുമുഖങ്ങളായ ആദര്‍ശ്, സാന്ദ്ര അനില്‍, തമിഴ് താരം ലിവിങ്സ്റ്റണ്, ചാപ്ലിന്‍ബാലു, കുളപ്പുള്ളി ലീല, അംബിക മോഹന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
മലയാളം, തമിഴ് എന്നീ ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. നിര്‍മ്മാതാക്കളായ ശശി അയ്യന്ഞ്ചിറ, കണ്ണന് പെരുമുടിയൂര്‍, സുധീര്‍ മുഖശ്രീ, ഛായാഗ്രാഹകന്‍ ഉല്‍പ്പല്‍ വി നായനാര്‍, ബിഗ്ബോസ് താരം വിഷ്ണു ജോഷി, ഗായകന് അരവിന്ദ് വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചിത്രം ഏപ്രില്‍ മാസത്തില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തമിഴില്‍ ചിത്രം എന്‍ ശ്വാസമേ എന്ന പേരിലാകും പുറത്തിറങ്ങുക. വിദേശത്തു നിന്ന് നാട്ടിലേക്ക് എത്തുന്ന നായിക കഥാപാത്രം സ്വന്തം നാടിന്റെ വൈകാരികതയിലേക്ക് ഇഴുകി ചേരുന്നതാണ് കഥാതന്തു.
സംവിധായകന് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രാംനാഥ് ആണ്. സംഗീതം: പി.
ജെ, ഗാനരചന: ശ്രീവിദ്യ, ജി. കൃഷ്ണകുമാര്‍, ആര്‍ട്ട്: വിഷ്ണു നെല്ലായ, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂംസ്: സുകേഷ് താനൂര്‍, പ്രൊജക്ട് ഡിസൈനര്‍: ജെ.
ജെ രാജന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: മോഹന്‍ അമൃത, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സോമന് പെരിന്തല്‍മണ്ണ, കൊറിയോഗ്രാഫര്‍: എസ്ര എഡിസണ്, ആക്ഷന്‍: ബ്രൂസ്ലി രാജേഷ്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പി. ആര്.
ഒ: പി. ശിവപ്രസാദ്, ഡിസൈന്‍സ്: മനു ഡാവിഞ്ചി.
2024 March 10 Entertainment en jeevane ഓണ്‍ലൈന്‍ ഡെസ്ക് title_en: audio launch of 'En Jeevan' was held; The film hits theaters in April …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]