
സിപിഐഎം കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറപ്പിക്കാൻ വാശിയോടെ പ്രവർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞതവണയും എൽഡിഎഫ് ഇതിനുവേണ്ടി ശ്രമിച്ചു.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇതിനുവേണ്ടി മഹത്വം ഉണ്ടാക്കിക്കൊടുക്കുന്നു. യുഡിഎഫ് പ്രചരണ രംഗത്ത് ശക്തമായി കടന്നുവരുമ്പോൾ സിപിഐഎമ്മും ബിജെപിയും ഭയപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ല അതിനുമുൻപ് തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും നരേന്ദ്രമോദി വരുതിയിൽ അക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
എസ്എഫ്ഐക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. കേരള സർവകലാശാല കലോത്സവത്തിൽ മത്സരാർത്ഥികളെ പങ്കെടുക്കാൻ സമ്മതിക്കാത്തത് എന്ത് അടിസ്ഥാനത്തിലാണ്. ഇതിനെല്ലാം അധ്യാപകരും പൊലീസും കുട പിടിക്കുന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: Ramesh Chennithala about udf lok sabha election campaign
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]